വൈക്കം: വാഹനാപകടത്തിൽപ്പെട്ടും മണൽകടത്തിയതുമായി ബന്ധപ്പെട്ടും വൈക്കം പൊലീസ് പിടികൂടി വർഷങ്ങൾ പിന്നിട്ട ബാധ്യതയില്ലാത്ത ഭാരവണ്ടികൾ ലേലത്തിൽ പിടിച്ചവർ പൊളിച്ചു തുടങ്ങി. വൈക്കം പൊലീസ് പിടികൂടി പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ കൂട്ടിയിട്ടിരുന്ന ലോറികളിൽ ബാധ്യതകളില്ലാത്ത വാഹനങ്ങളാണ് പൊളിക്കാനായി ലേലത്തിൽ പിടിച്ചത്.
വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ കുറ്റിച്ചെടികളും പടർപ്പും വളർന്ന് മൂടിയ നിലയിലായിരുന്നു. കാടുമൂടി അനക്കമില്ലാതെ കിടക്കുന്ന ഇവിടെ വിഷപാമ്പുകളുടെ ശല്യമേറിയതായി പരാതി ഉയർന്നിരുന്നു.